രാജപുരം : പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ പനത്തടി പഞ്ചായത്തിലെ മൂന്നാം ഘട്ട വിതരണോത്ഘാടനം കോളിച്ചാല്‍ പിലാക്കണ്ടി ഏജന്‍സിയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ലയണ്‍ ക്ലബ്ബില്‍ നടത്തി. പദ്ധതിയുടെ വിതരണോത്ഘാടനം 15-ാം വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ നിര്‍വ്വഹിച്ചു. അശോകന്‍ പിലാക്കണ്ടി. (പ്രൊപ്രൈറ്റര്‍) അദ്ധ്യക്ഷത വഹിച്ചു. ആര്‍. സൂര്യനാരായണഭട്ട് , കേരള വനവാസി വികാസ കേന്ദ്രം സംഘടന സെക്രട്ടറി ഷിബു പാണത്തൂര്‍, ഒ.സി.ശ്രീകുമാര്‍, അനില്‍, വെങ്കട്ട രമണ ഭട്ട് (കുണ്ടംകുഴി ഗ്യാസ് ഏജന്‍സി ), എ.ദീപ എന്നിവര്‍ പ്രസംഗിച്ചു.. മെക്കാനിക് വര്‍ക്കി ഗുണഭോക്താക്കള്‍ക്ക് ക്ലാസെടുത്തു.