രാജപുരം: മസ്തിഷ്‌കാഘാതം വന്ന് ശരീരം തളര്‍ന്ന കൊട്ടോട്ടിയിലെ ഗംഗാധരന് ഒരു കൈ സഹായവുമായി കാഞ്ഞങ്ങാട് ദേവഗീതം ഓര്‍ക്കസ്ട്രയുടെ കോര്‍ കമ്മിറ്റി പ്രവര്‍ത്തകരെത്തി. കമ്മിറ്റി പ്രവര്‍ത്തകരും, ദേവഗീതം ഗായകരുമായ ശശിധരന്‍ മാവുങ്കാല്‍, ചന്ദ്രന്‍ മാവുങ്കാല്‍, രവി കൊട്ടോടി എന്നിവര്‍ കോര്‍ കമ്മിറ്റി സ്വരൂപിച്ച 10000 രൂപ ചികിത്സാ സമിതിക്ക് കൈമാറി. ചികിത്സാ സഹായ സമിതി ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊട്ടോടി, വര്‍ക്കിങ് ചെയര്‍മാന്മാരും പഞ്ചായത്തംഗങ്ങളുമായ എം.കൃഷ്ണകുമാര്‍ , ജോസ് പുതുശേരിക്കാലായില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി
3