രാജപുരം : കാപ്പുങ്കര കുടിവെള്ള പദ്ധതിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാത്ത വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതി. ഫെബ്രുവരി 8 ന് ഭരണ സമിതി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തും. കഴിഞ്ഞ ദിവസം കള്ളാര്‍ അഞ്ചാലയിലെ 42 കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നു കാണിച്ച് പഞ്ചായത്ത് ഭരണ സമിതിക്ക് നല്കിയ പരാതിയിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനമായത്. 12 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതുവരെ 100 കുടുംബങ്ങള്‍ക്ക് പോലും വെള്ളം നല്കാന് വാട്ടര്‍ അതോറിറ്റിക്ക് സാധിച്ചിട്ടില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി കുറ്റപ്പെടുത്തി.