പാണത്തുര്‍: ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതി ലഭ്യമാകണമെന്നാവശ്യപ്പെട്ടും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പാണത്തുര്‍ സെന്റ് മേരീസ് പളളിയിലെ വിശ്വാസികള്‍ വായ് മുടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. വികാരി ഫാ. ജോര്‍ജ് വളളിമല, അസി. വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍, സനൂപ് കൊച്ചുവീട്ടില്‍, തോംസണ്‍ കക്കുഴിയില്‍, അജി പൂന്തോട്ടം, സിബി പുതുവീട്ടില്‍, ഷാജി പുളിന്താനം, റോണി ആന്റണി, സെന്‍ ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം യൂണിറ്റ് നേത്യത്വം നല്കി.