എകെജി കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എകെജി കോളനിയിൽ ഒരു എലിപ്പനി കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എലിപ്പനി ബോധവത്കരണ ക്ലാസ്സ്, എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ വിതരണം, ജീവിതശൈലി രോഗനിർണയം, മരുന്ന് വിതരണം എന്നിവയാണ് പ്രധാനമായും ക്യാമ്പ് ഇൽ നടന്നത്, തുടർന്ന് കോളനിയിലെ ജല സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റി ചെയർമാൻ മിനി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനവർ ജെഎച്ച് ഐ സി.പി.അജിത്ത് സ്വാഗതം ആശംസിച്ചു, പൂടങ്കല്ല് ആശുപത്രി ഡോ.ആതിര എലിപ്പനി ബോധവത്കരണ ക്ലാസ് നൽകി. പബ്ലിക് ഹെൽത്ത് നേഴ്സ് അനിയമ്മ, ജെ എച്ച് ഐ മാരായ സി.മനോജ്, സൂരജിത് എസ് രഘു, ജെപിഎച്എൻ ടിനിയ ബാബു, ആശ പ്രവർത്തകരായ ബി.കെ.സരോജിനി, ഷൈജ ബേബി, കാഞ്ചന ഗോപാലൻ, എസ് റ്റി പ്രമോട്ടർ തുളസി, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ ക്യാമ്പ് നേതൃത്വം നൽകി.