പൂടംകല്ലിൽ കാട്ടുപന്നി അക്രമത്തിൽ യുവാവിനു പരിക്കേറ്റു.

പൂടംകല്ലിൽ കാട്ടുപന്നി അക്രമത്തിൽ യുവാവിനു പരിക്കേറ്റു.

രാജപുരം: പൂടംകല്ലിൽ താലൂക്ക ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആളെ കാട്ട് പന്നി അക്രമിച്ചു. ഏഴാംമൈലിലെ ഓട്ടോറി റിക്ഷ ഡ്രൈവർ വയമ്പിലെ ബിനു (30) നെയാണ് കാട്ടുപന്നി അക്രമിച്ചത്. ഇന്നു രാവിലെ ബിനു അച്ചനെയും അമ്മയെയും കൂട്ടി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ആശുപത്രിയുടെ മുന്നിൽ വച്ചാണ് കാട്ട് പന്നി അക്രമിച്ചത്. കാലിന് കടിയേറ്റ ബിനു താലുക്ക് ആശ്വപത്രിയിലും തുടർന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

Leave a Reply