കോൺഗ്രസ് ജനജാഗ്രത സദസ് സംഘടിപ്പിച്ചു.
രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം 55 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സും, കാസർഗോഡ് ജില്ലാ സബ്ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച സി.വി.അതുൽറാം , 600 മീറ്റർ അണ്ടർ 12 വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ എസ്.ദേവദർശ് അനുമോദനം, എൻഡോസൾഫാൻ ഇരകളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാഭായിക്ക് ഐക്യദാർഢ്യ പ്രതിഷേധ സംഗമവും എന്നിവ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വി.നാരായണൻ വയമ്പ് അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ
ബാലൂർ, പി.വി.മധുസൂദനൻ , പി.കെ.
പ്രസന്നകുമാർ , കെ.ശരത്ത് എന്നിവർ പ്രസംഗിച്ചു. രതീഷ് കാട്ടുമാടം കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസെടുത്തു. കെ.വി.ഗോപകുമാർ , കൃഷ്ണൻ കായലടുക്കം എന്നിവർ നേതൃത്വം നൽകി. ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നോട്ടുബുക്ക് വിതരണം ചെയ്യും.