അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.
രാജപുരം:കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മണ്ണില്‍ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ജില്ലാ പ്രസിഡന്റ് പി സി സുബൈദ പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തിയതോടെ രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനം തുടങ്ങി. പതാക ഉയര്‍ത്തിയതിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ ആദ്യം സംസ്ഥാന നേതാക്കളും തുടര്‍ന്ന് ജില്ലാ നേതാക്കളും അതിന് പിറകിലായി പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജനാകികുട്ടി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പിസി സുബൈദ താല്‍ക്കാലിക അധ്യക്ഷയായി. സംഘാടക സമിതി ചെയര്മാന് എം വി കൃഷ്ണന് സ്വാഗതം പറഞ്ഞു. പി വി പ്രസന്ന രക്തസാക്ഷി പ്രമേയവും, ഓമനരാമചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസന് കോടി സംഘടന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി എം സുമതി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചക്ക് ശേഷം പൊതുചര്‍ച്ച ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലെയും പൊതുചര്‍ച്ച തുടരും. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, പി സതിദേവി, സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി, ജോയിന്റ് സെക്രട്ടറിമാരായ കെ കെ ലതിക, ടി ഗീനകുമാരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മി, പി പി ശ്യാമള ദേവി, പി ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം തിങ്കളാഴ്ച്ച രാവിലെ പൊതു ചര്‍ച്ചകള്‍ക്ക് ശേഷം മറുപടിയും, ജില്ലാ കമ്മിറ്റി അംഗങ്ങളുടെതെരഞ്ഞടുപ്പും, ഭാരവാഹികളുടെ തെരഞ്ഞടുപ്പും, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞടുപ്പും നടക്കും. പകല്‍ മൂന്നിന് പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് കള്ളാറില്‍ നിന്നും രാജപുരത്തേക്ക് മഹിള റാലിയും പൊതുസമ്മേളനവും നടക്കും. രാജപുരം എം സി ജോസെൈഫന് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം കെ കെ ഷൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും.