ചായ്യോത്ത് :കലോത്സവ നഗരിയിൽ ട്രോഫി ക്കമ്മറ്റിയുടെ പവലിയൻ “കപ്പോത്സവം”ഏറെ ശ്രദ്ധയാകർഷിക്കുന്നു. വ്യക്തിഗത ഇനങ്ങൾക്കുള്ള ആയിരം ട്രോഫികളും , ഓവർ ഓൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികളും മികച്ച രീതിയിൽ സജ്ജീകരിച്ച പവലിയനോടൊപ്പം ” കപ്പോത്സവം” എന്ന പേരിൽ സെൽഫി പോയിന്റ് ഉൾപ്പെട്ട മിനി സ്റ്റേജും തയാറാക്കിയിട്ടുണ്ട് . ഇന്ന് മുതൽ ഈ സ്റ്റേജിൽ വച്ചാണ് പ്രതിഭകളെ ആദരിക്കൽ .ചലചിത്ര നടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു ട്രൊഫിക്കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷനായി . എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ. ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡണ്ട് എം. ലക്ഷ്മി , ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ശകുന്തള വിദ്യാഭ്യാസ ഡയറക്ടർ സി.കെ.വാസു , ട്രോഫി കമ്മിറ്റി കൺവീനർ കെ.പി. ജാഫർ , ജോയിന്റ് കൺവീനർമാരായ ഗഫൂർ ദേളി ,ഷംസുദിൻ ടി.ടി. ഷരീഫ്. ,റഫീഖ് ,എസ് എം സി ചെയർമാൻ പ്രസന്നൻ ,അബൂബക്കർ , കുഞ്ഞിക്കോരൻ പോണ്ടി . സുമിത്രൻ സംസാരിച്ചു.