ബേളൂർ ഗവ.യു പി സ്കൂൾ കെട്ടിടോദ്ഘാടനം

ബേളൂർ ഗവ.യു പി സ്കൂൾ കെട്ടിടോദ്ഘാടനം

രാജപുരം : അട്ടേങ്ങാനം ബേളൂർ ഗവൺമെന്റ് യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും . പ്രവേശന കവാട സമർപ്പണവും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി നിർവഹിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽ എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപഴ്സൻ രജനി കൃഷ്ണൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ.എസ്.ജയശ്രീ, പി.ഗോപാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് എച്ച്.നാഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply