രാജപുരം : മൈസൂരില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ്
റാണിപുരത്ത് നിന്നും മടങ്ങവെ പനത്തടിയില്‍ മറിഞ്ഞു. മൈസൂരില്‍ നിന്നും ഇന്നലെ റാണിപുരത്ത് വന്ന ടൂറിസ്റ്റ് ബസ് തിരികെ വരുമ്പോള്‍ പനത്തടി ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിടുകയായിരുന്നു. നിസാര പരുക്ക് പറ്റിയവരെ പൂടംകല്ല് താലൂക്കാശുപത്രിയിലും ബാക്കിയുളളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി.പനത്തടി ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിടബസ്സ്. അടുത്തുണ്ടായ വൈദ്യുതി പോസ്റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചു മറിയുകയിരുന്നു. 48 യാത്രക്കാരുമായി മാവുങ്കാല്‍ ഭാഗത്തേക്കുള്ള അമ്പലത്തില്‍ തീര്‍ത്ഥാടനത്തിന് പോവുകയായിരുന്നു.