പനത്തടി ബസപകടം; ഒരാളെ മംഗലാപുരത്തേക്ക് മാറ്റി.

രാജപുരം: മൈസൂരുവിൽ നിന്നും വിനോദ സഞ്ചാരികളുമായെത്തിയ ബസ് പനത്തടി ടൗണിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ 34 പേരിൽ സാരമായി പരിക്കേറ്റ ഒരാള മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മഞ്ജുനാഥ് (38) നെയാണ് മംഗലാപുരത്തേക്ക് മാറ്റിയത്. മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറും സഹായിയുമടക്കം 49 പേരാണ് ബസ്സിലുണ്ടായിരുന്നത്. മൈസൂരിലെ ബാബ ആറ്റമിക് റിസേർച്ച് സെന്ററിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്.

Leave a Reply