രാജപുരം: കള്ളാർ പഞ്ചായത്ത് 14-ാo വാർഡിൽ നിന്നും നാല് ലോഡ് വെയ്സ്റ്റ് സാധനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി പാലംകല്ല് എം സി എഫിൽ എത്തിച്ചു. നമ്മുടെ വാർഡ് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി രാവിലെ 8.30 മുതൽ രാത്രി 8.30 വരെ നടത്തിയ ഈ പ്രവർത്തനത്തിൽ വാർഡംഗം എം.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ രാഘവൻ ഒരള, ഉണ്ണികൃഷ്ണൻ ഒരള എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.