സംസ്ഥാന പാത നവീകരണം വൈകുന്നതിനെതിരെ കോൺഗ്രസ് പൂടംകല്ല് ടൗൺ കമ്മിറ്റി ഉപവാസം നsത്തി

രാജപുരം: പുടംകല്ല് മുതൽ ചിറംകടവ് വരെ ഉള്ള സംസ്ഥാനപാത നവികരണത്തിന്റെ പണി മാസങ്ങളൾക്ക് മുൻപേ തുടങ്ങിയിട്ടും പണിക്ക് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റത്തതിനെതിരായും , വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്‌ഥാപിച്ചു കൊണ്ട് പണി വേഗത്തിൽ പൂർത്തിയാക്കാത്തതിനെതിരെയും പൂടംകല്ല് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ഏകദിനഉപവാസ സമരം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കള്ളാർ മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ, പഞ്ചായത്ത്‌ പ്രസിഡന്റ് ടികെ.നാരായണൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ബാബു കദളിമറ്റം, കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സജി പ്ലാച്ചേരി, മുളിയാർ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മണികണ്ഠൻ ഓമ്പയിൽ, മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രജിത പ്രവീൺ എന്നിവർ ഐക്യദാർഢ്യ പ്രസംഗം നടത്തി.ഉപവാസത്തിന്റെ സമാപന പരിപാടി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. ബളാൽ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വി.കെ.ബാലകൃഷ്ണ മാസ്റ്റർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി.രേഖ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിനോദ് പൂടംകല്ല്, പഞ്ചായത്ത് മെമ്പർ ബി.അജിത്ത് കുമാർ മുൻ പഞ്ചായത്ത്‌ മെമ്പർ കുഞ്ഞിരാമൻ വടക്കേക്കര, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി എം.അശ്വിൻ എന്നിവർ ഉപവാസമിരുന്നു.കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, മൈനൊരിറ്റി കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ബി.അബ്‌ദുള്ള, മണ്ഡലം- ബ്ലോക്ക്‌ ഭാരവാഹികൾ പഞ്ചായത്ത്‌ മെമ്പർമാർ,വാർഡ് ബൂത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവർ ഉപവാസത്തിൽ സംബന്ധിച്ചു. കെഗോപി സ്വാഗതവും എ.വിനോദ നന്ദിയും പറഞ്ഞു.

Leave a Reply