.
രാജപുരം: പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം ഫെബ്രുവരി 19 മുതൽ 26 വരെ നടക്കും. നാളെ രാത്രി 12 ന് ക്ഷേത്രത്തിന്റെ തെക്കേൻ വാതിൽ തുറക്കും. 19 ന് രാവിലെ പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്നും വണ്ണാൻ സമുദായത്തിലെ ആചാരക്കാർക്കും മറ്റുള്ളവർക്കും കാട്ടൂർ നായർ വെറ്റിലടയ്ക്ക് കൊടുക്കൽ കർമ നടത്തി ദീപവും, തിരിയും ഭണ്ഡാരവും കോവിലകത്തേയ്ക്ക് എഴുന്നള്ളിക്കുന്നതോടെ കളിയാട്ടത്തിനു തുടക്കമാകും. രാത്രി അടർ ഭൂതം, ക്ഷേത്രം കാവിൽ നാഗകന്യകയും നാഗരാജാവും പുലർച്ചെ ദേവരാജാവും ദേവകന്യകയും തെയ്യങ്ങൾ അരങ്ങിലെത്തും. തുടർന്നുള്ള ദിവസങ്ങളിർ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 26 ന് തുളുർവനത്ത് ഭഗവതി അമ്മ മുടിയെടുക്കും. 27ന് കലശാട്ടം.