കെ സി സി രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം
മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു.
രാജപുരം : കാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു. കെസിസി ഫൊറോന പ്രസിഡന്റ് ഒ.സി.ജയിംസ് അധ്യക്ഷത വഹിച്ചു. ഫൊറോന ചാപ്ലിൻ ഫാ.ജോർജ് പുതുപ്പറമ്പിൽ സന്ദേശം നൽകി. കെസിസി കോട്ടയം അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്ത് മലയിൽ മുഖ്യപ്രഭാഷണം നടത്തി.
കെസിസി ഫൊറോന ട്രഷറർ സി.സി.ബേബി സംഭാവന കൂപ്പൺ വിതരണോദ്ഘാടനം നടത്തി.
അതിരൂപത ജനറൽ സെക്രട്ടറി ബേബി സൈമൺ, ട്രഷറർ ജോൺ തെരുവത്ത്, മലബാർ റീജനൽ സെക്രട്ടറി ഷിജു കൂറാനയിൽ, പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരി, ട്രഷറർ ഫിലിപ്പ് വെട്ടിക്കുന്നേൽ, കെസിഡബ്ല്യുഎ രാജപുരം ഫൊറോന പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, കെസിവൈഎൽ മലബാർ റീജനൽ പ്രസിഡന്റ് ജോക്കി ജോർജ്, കെസിസി രാജപുരം യൂണിറ്റ് സെക്രട്ടറി സോനു ജോസഫ്, ഫൊറോന സെക്രട്ടറി സിജു ചാമക്കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.