സ്ത്രീ-പുരുഷ സമത്വം ലോകനന്മയ്ക്ക് : രാജ്മോഹൻ ഉണ്ണി ത്താൻ എം.പി.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി പാരിഷ് ഹാളിൽ വച്ച് ലോകവനിതാ ദിനാഘോഷവും, രാജപുരം മേഖലാ വനിതാ സ്വാശ്രയ സംഘ മഹോത്സവവും സംഘടിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ രാജപുരം ഹോളിഫാമിലി പള്ളി വികാരി. ഫാ.ജോർജ്ജ് പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. സ്ത്രീ-പുരുഷ സമത്വം ലോകത്തിന്റെ നന്മയ്ക്ക് നിദാനമാണെന്നും, സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വനിതാദിനാഘോഷ ങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും, വനിതകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ, മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ വളരെ അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മലബാർ സോഷ്യൽ സർവ്വീസ് സെക്രട്ടറി. ഫാ. സിബിൻ കൂട്ടകല്ലുങ്കൽ സ്വാഗതം പറഞ്ഞു. കെസിഡബ്ല്യൂഎ മലബാർ റീജിയൺ പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, മാസ്സ് പ്രോഗ്രാം കോഓർഡിനേറ്റർ അബ്രാഹം ഉള്ളാടപ്പുള്ളിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തേങ്ങചിരവൽ, സവാള അരിയൽ, മലയാളി മങ്ക, വടംവലി എന്നീ മത്സര ഇനങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.. മാസ്സ് രാജപുരം ആനിമേറ്റർ ഷൈനി ജോൺ നന്ദി പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങളായ ആൻസി ജോസഫ്, ഷീജ ശ്രീജിത്ത്, കൃപ. എ. ജോർജ്ജ്, വിനു ജോസഫ് എന്നിവർ നേതൃത്വം നൽകി., വനിതാദിനാഘോഷ പരിപാടിയിൽ രാജപുരം മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി 600 വനിതകൾ പങ്കെടുത്തു.

Leave a Reply