മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷം: ഫ്ലാഷ് മോബും റാലിയും നടത്തി.

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിന്റെ ഒരു വർഷം നീണ്ട് നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷത്തിന്റെ ഭാഗമായി വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പാണത്തൂരിൽ പനത്തടി പഞ്ചായത്ത് മെമ്പർ കെ.ജെ.ജയിംസ് ഉദ്ഘാടനം നിർവ്വഹിച്ചു, കോളിച്ചാൽ, കള്ളാർ ടൗണിൽ ഫ്ളാഷ് മോബ് നടത്തി മാലക്കല്ലിൽ സമാപിച്ചു, സ്ക്കൂൾ മാനേജർ ഫാ .ഡിനോ കുമ്മാനിക്കാട്ട് സന്ദേശം നൽകി. തിങ്കളാഴ്ച വൈകിട്ട് 3.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമാപന ആഘോഷവും, യാത്രയയപ്പ് സമ്മേളനവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് എജ്യുക്കേഷൻ സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തും.

Leave a Reply