അജ്ഞാതൻ അർധരാത്രി പോലീസിനെയും അംബുലൻസിനെയും വട്ടംകറക്കിയത് മണിക്കൂറുകളോളം .

രാജപുരം :കാട്ടിനുള്ളിൽ രണ്ട് പേർക്ക് വെട്ടേറ്റെന്ന് സന്ദേശം നൽകി
അജ്ഞാതൻ അർധരാത്രി രാജപുരം പോലീസിനെയും പൂടംകല്ല് താലൂക്ക് ആശുപത്രിയില 108 അംബുലൻസിനെയും വട്ടംകറക്കിയത് മണിക്കൂറുകളോളം . സന്ദേശം വ്യാജമാണെന്നറിഞ്ഞതോടെ പോലിസ് കേസെടുത്തു. ഇന്നലെ രാത്രി 11 മണിക്കാണ് സന്ദേശം വന്നത്. പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ 108 ആംബുലൻസിനെയും നഴ്സിനെയും രാജപുരം പൊലീസിനെയുമാണ് അജ്ഞാതൻ കബളിപ്പിച്ചത്.
കള്ളാർ ഓണിയിൽ രണ്ട് പേർ വെട്ടേറ്റ് കിടക്കുന്നുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് നഴ്സുമായി താലൂക്ക് ആശുപത്രിയുടെ 108
ആംബുലൻസ്, രാജപുരം പോലീസും മണിക്കൂറുകളോളം പാഞ്ഞെങ്കിലും വെട്ടേറ്റ ആളെ കണ്ടെത്താനായില്ല. പിന്നെയാണ് കബളിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. ഫോൺ നമ്പരിൽ നടത്തിയ പരിശോധനയിൽ കള്ളാറിലെ സുരേഷ് എന്നയാളാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

.

Leave a Reply