ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി.
രാജപുരം: ലോക ക്ഷയ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കള്ളാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയം ഹാളിൽ വച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആമിർ പള്ളിക്കൽ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എ.വി രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ടി ബി, ഓഫീസർ ഡോ. മുരളീധര നല്ലൂരായ ദിനാചരണ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി , മെമ്പർ രേഖ .സി,കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് വി ചാക്കോ , മെമ്പർമാരായ അജിത് കുമാർ, കൃഷ്ണ കുമാർ , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ , കാഞ്ഞങ്ങാട് ഐ എ പി പ്രസിഡണ്ട് ഡോ.ബിപിൻ , വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി എംഒടിസി ഡോ.പ്രവീൺ എസ്.ബാബു , കാസറഗോഡ് ടിബി യൂണിറ്റ് എംഓടിസി ഡോ. നാരായണ പ്രദീപ , ജില്ലാ എജുക്കേഷൻ ആന്റ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , ടെക്നിക്കൽ അസിസ്റ്റന്റ് പി.കുഞ്ഞികൃഷ്ണൻ നായർ , ജില്ലാ എംസി എച്ച് ഓഫീസർ എൻ ജി.തങ്കമണി എൻ.ജി എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട് താലുക്ക് ആസ്ഥാന ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി.സുകു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നിഷോ കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് മുൻ ജില്ലാ ടി.ബി ഓഫീസർമാരായ ഡോ സിറിയക് ആന്റണി , ഡോ. രവി പ്രസാദ്, എസ് റ്റി എസ് മാരായ രാജേന്ദ്രൻ പി. വി,സുകുമാരൻ. സി ബാലൻ എ. കെ ഡോട്സ് പ്രൊവൈഡർമാർ, ക്ഷയ രോഗ നിർമ്മാർജജന പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനങ്ങൾ കാഴ്ച്ച വെച്ചവർ , ക്ഷയരോഗത്തെ സധൈര്യം നേരിട്ട് രോഗമുക്തരായ ടി ബി ചാമ്പ്യന്മാർ എന്നിവരെ ആദരിച്ചു.
ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം) , ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ ടി.ബി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ക്ഷയ രോഗ നിർമാർജ്ജനം ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഷോർട്ട് വീഡിയോ മത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുടുംബാരോഗ്യ കേന്ദ്രം ,കയ്യൂർ, താലൂക്ക് ആശുപത്രി ബേഡഡുക്ക, കുടുംബാരോഗ്യ കേന്ദ്രം പടന്ന എന്നീ സ്ഥാപനങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
എല്ലാ വർഷവും മാർച്ച് 24 ന് ലോകക്ഷയ രോഗ ദിനാചരണമായി ആചരിച്ചു വരുന്നു. ക്ഷയരോഗത്തിന് കാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർക്യൂ ലോസീസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയതിന്റെ വാർഷിക ദിനത്തിലാണ് ലോക ക്ഷയരോഗ ദിനാചരണമായി ആച രിച്ച് വരുന്നത്. ആയതിന്റെ 141 ആം വാർഷിക ദിനമാണ് 2022 മാർച്ച് 24.” അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം” എന്നുള്ള താണ് ഈ വർഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2025 ഓട്കൂടി ക്ഷയരോഗമുക്ത ഭാരതം യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ , പൊതു, സ്വാകാര്യ പങ്കാളിത്തത്തോടെ തീവ്രയത്നം നടത്തുകയാണ് . ഈ യഞ്ജത്തിൽ ജില്ലയിലെ മുഴുവനാളുകളും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അഭ്യർത്ഥിച്ചു.