മാലിന്യ നിക്ഷേപത്തിനെതിരെ പ്രവർത്തനം ഊർജ്ജിതമാക്കി കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ്.
രാജപുരം: അമ്പലത്തറ മുതൽ മുട്ടിച്ചരൽ വരെ സംസ്ഥാന പാതയുടെ ഇരുവശവും സാമൂഹ്യ ദ്രോഹികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച്
മാലിന്യമുക്തമായ വാ ർഡാകാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്.നിരവധി വർഷങ്ങളായി മാലിന്യങ്ങൾ സ്ഥിരമായി വലിച്ചെറിയുന്ന ഗുരുപുരം, മുട്ടിച്ചരൽ വളവുകളിൽ വാഹനയാത്രക്കാർക്കു പോലും മൂക്കുപൊത്തി മാത്രമേ യാത്ര ചെയ്യാൻ കഴിയുള്ളു. ഇതിൽ മാറ്റം വരുത്തുന്നതിനു വേണ്ടി വാർഡു സമിതിയുടെ ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ 2 ഘട്ടമായി മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യത്.തുടർന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിനും തീരുമാനിച്ചു.റോഡരികിലെ മാലിന്യങ്ങൾ നീക്കുന്നതിനു് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ, വാർഡ് കൺവീനർ പി.ജയകുമാർ, ഹരിതസേനാംഗങ്ങളായ രജിത, സുജാത, ബിന്ദു, ബബിത, സുനിത, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.