.
രാജപുരം: ഉഡുപ്പി – കരിന്തളം 400 കെ.വി. ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടി കലക്ടർ വിളിച്ച് ചേർത്ത യോഗം പ്രഹസന നാടകമായിരുന്നെന്ന് കർഷക രക്ഷാസമിതി നേതാക്കളായ
ഷിനോജ് ചാക്കോ ചെയർമാൻ
എം.കെ.ഭാസ്കരൻ വൈസ് ചെയർമാൻ
കെ.നാരായണൻ കുട്ടി കൺവീനർ
സത്യനാഥ് അട്ടേങ്ങാനം ട്രഷറർ
കെ.എച്ച്.ഷാനവാസ്
എം.ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളത്തിൽ പറഞ്ഞു.
400 ലൈൻ കടന്നു പോകുന്ന ജില്ലയിലെ 98 ടവറിൽ 90 ടവറും അറിവില്ലാത്ത
കർഷകരുടെ അജ്ഞത മുതലെടുത്തു നടത്തുകയും, ബാക്കി ആർ സ്ഥലത്ത് പോലീസ് അകമ്പടിയോടെ വകുപ്പ് ടവർ എതിർത്ത കർഷകരുടെ ഭീഷണിപ്പെടുത്തി ഏറ്റെടുക്കുന്ന സമീപനമാണ് കലക്ടർ സ്വീകരിച്ചത്.
പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർത്ത യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് മാരോ, എം എൽ എ മാരോ, എംപിയോ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടോ തുടങ്ങി ഒരു ജനപ്രതിനിധികളെ പോലും പങ്കെടുപ്പിച്ചില്ല എന്നതും കമ്പനിക്ക് വേണ്ടി നടത്തിയ നാടകത്തിന്റെ തെളിവായിരുന്നു എന്നും കർഷകരാക്ഷ സമിതി പറയുന്നു. ഈ അടുത്ത കാലത്ത് കർഷകർക്കു നഷ്ടപെടുന്ന കാർഷിക വൃക്ഷങ്ങളുടെ പ്രതിഫല തുക ഇരട്ടി ആക്കിയെങ്കിലും 95 ശതമാനം ടവർ നിർമിച്ച കർഷകർക്ക് ഈ ആനുകൂല്യം നൽകാൻ സാധിക്കില്ലെന്ന് കളക്ടർ കൃത്യമായി പ്രഖ്യാപിച്ചു. 48 മീറ്ററിൽ ബഫർ സോൺ കോറിഡോർ കടന്നു പോകുമ്പോൾ അവിടെ യാതൊരു തരത്തിൽ ഉള്ള നിർമ്മാണ അനുമതിയും നൽകാൻ കഴിയില്ല എന്ന് പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നു. എന്നാൽ 30 മീറ്ററിൽ നിർമ്മാണ അനുമതി കഴിയുമെന്നും, അതിൽ പത്ത് മീറ്റർ സ്ഥലത്തിന്റെയും ഫലവൃക്ഷങ്ങളുടെയും കോമ്പൻസേഷൻ മാത്രമേ തരാൻ കഴിയുകയുള്ളൂ എന്നാണ് കളക്ടറും കമ്പനി അധികൃതരും പറയുന്നത്. തികച്ചും ഈ നിയമത്തിലൂടെ 10 സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള ചെറുകിട കർഷകർക്ക് അവരുടെ സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭൂമിയും വീടും നഷ്ടപ്പെടുന്ന കർഷകർക്ക് വീടിന്റെ നഷ്ടപരിഹാരം പി.ഡബ്ല്യു.ഡി വാല്യൂവിന്റെ അടിസ്ഥാനത്തിൽ നൽകുമെന്ന് പറയുമ്പോഴും പകരം സ്ഥലം നഷ്ടപ്പെടുന്നവർക്ക് സ്ഥലം നൽകുന്നതിനുള്ള നിയമം നിലവിൽ ഇല്ല എന്നാണ് കമ്പനിയും കളക്ടറും പറയുന്നത്. എതിർക്കുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നുമുള്ള കളക്ടറുടെ ഭീഷണിയും നിലനിൽക്കുന്നു.
അടിയന്തരമായി ഈ വിഷയത്തിൽ കേരള ഗവണ്മെന്റ് ഇടപെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകർക്കൊപ്പം നിന്ന്കൊണ്ട് കർഷകരെ സഹായിക്കാൻ തയ്യാറാകണമെന്നും നേതാക്കൾ പറഞ്ഞു.