രാജപുരം: പനത്തടി പഞ്ചായത്ത് സിഡിഎസിന് വീണ്ടും അംഗീകാരം. 2022-23 വർഷത്തിൽ ചെറുകിട വ്യവസായങ്ങളെ മികച്ച രീതിയിൽ സപ്പോർട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ജില്ലയിലെ മികച്ച സിഡിഎസ് അയി പനത്തടി സി ഡി എസിനെ തെരഞ്ഞെടുത്തത് . മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് 23 ന്റെ ഭാഗമായി എറണാകുളം ജിലയിലെ കളമശേരി സമ്ര ഇൻറർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറിൽ വച്ച് നടന്ന പരിപാടിയിൽ നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി.രാജീവിൽ നിന്ന് ഫലകവും സർട്ടിഫിക്കറ്റും പനത്തടി സിഡിഎസ് ചെയർപേഴ്സൺ ആർ.സി.രജനീദേവി, അക്കൗണ്ടന്റ് ആർ.രവിത, കൺവീനർ ചന്ദ്രാവതിയമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.