രാജപുര : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവിൽ ടാറിങ് പൂർത്തിയാക്കിയ കോടോം ബേളൂർ പഞ്ചായത്തിലെ പാക്കം നരയർ മുത്താടി റോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ ജീനി വിനോയ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അഡ്വ.ഷീജ. ആൻസി ജോസഫ് രാജീവൻ ചീരോൽ, ഡി സി സി സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് മധുസൂതനൻ ബാലൂർ . മണ്ഡലം പ്രിസിഡന്റ്മാരായ പി.യു. പത്മനാഭൻ നായർ. ബാലചന്ദ്രൻ അടുക്കം. സോമി മാത്യു. ജിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു വാർഡ് കൺവീനർ.കെ.ബാലകൃഷ്ണൻ സ്വാഗതവും വിനോദ് വെട്ടംതടം നന്ദിയും പറഞ്ഞു.