കുഞ്ഞുമക്കളിലേക്ക് സ്നേഹ സമ്മാനങ്ങളുമായി ദയ ദുബായ്.

രാജപുരം: കുഞ്ഞുമക്കളിലേക്ക് സ്നേഹ സമ്മാനങ്ങളുമായി ദയ ദുബായ്.
ദുബായിലെ ഒരുകൂട്ടം പ്രവാസികൾ ഒത്തുചേർന്നുകൊണ്ട് കാസർഗോഡ് ജില്ലയെ കേന്ദ്രീകരിച്ചുകൊണ്ട് 13 വർഷമായി ദുബായിൽ പ്രവർത്തിച്ചുവരുന്ന ദയ ദുബായ് എന്ന സംഘടന,
GWUP സ്കൂൾ കുഞ്ഞിപ്പാറ, കൊടക്കാട് ലെ അമ്പതോളം വരുന്ന കുഞ്ഞുമക്കൾക്ക്‌ കുടയും നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും നൽകി. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക കെ സുധ
സ്വാഗതമരുളുകയും പിടിഎ പ്രസിഡന്റ് കെ വി പ്രസാദ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ദയ ദുബായ് ഭാരവാഹികളായ ഉണ്ണികൃഷ്ണൻ പൊന്നൻ, മണിപ്രസാദ് പഞ്ചിക്കിൽ, SMC ചെയർമാൻ ദിലീപ് കുമാർ പി എന്നിവർ സംസാരിച്ചു. ദയ ദുബായിയുടെ സജീവ പ്രവർത്തകരായ വി പ്രമോദ് കൊഴുമ്മൽ, പ്രജേഷ് പി പി വെള്ളിക്കോത്ത്,
കരുണാകരൻ മാവുങ്കാൽ, കിഷോർ കാറ്റാടി,മദർ പി ടി എ പ്രസിഡന്റ്‌ ശാലിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നന്മയെയും സ്നേഹത്തെയും സാഹോദര്യത്തെയും മുൻനിർത്തിക്കൊണ്ട് നടന്ന ചടങ്ങിൽ ഏകദേശം 500 ഓളം കുട്ടികളും അധ്യാപകരും പി ടി എ ഭാരവാഹികൾ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. കുഞ്ഞുമക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സംഘടനാ പ്രവർത്തനങ്ങളുടെ പരിമിതിയിൽ പെട്ടതാണെങ്കിൽ ഞങ്ങൾക്ക് ആകുംവിതം ചെയ്യാമെന്നുള്ള ഉറപ്പുനൽകിക്കൊണ്ട് മധുരം വിതരണം ചെയ്ത് അവസാനിപ്പിച്ച യോഗ നടപടികൾക്ക് സ്റ്റാഫ് സെക്രട്ടറി എം എ ബാബുരാജൻ നന്ദി അറിയിച്ചു.

Leave a Reply