രാജപുരം: ആലടുക്കത്ത് മഴയിൽ ഇന്ന് ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മണ്ണിടിഞ്ഞ് വീണ് വീടിനു നാശനഷ്ടം. ആലടുക്കത്തെ പാട്ടില്ലത്ത് കെ.എ.മുസ്തഫയുടെ വീടിന് മുകളിലയ്ക്കാണ് അയൽവാസിയുടെ വീടിന്റെ കരിങ്കല്ല്, ചെങ്കല്ല് എന്നിവ കൊണ്ട് നിർമിച്ച മതിൽ തകർന്ന് വീണത്. അടുക്കള ഭാഗത്തെ ജനലുകൾ തകർന്നിട്ടുണ്ട്. കുഴൽ കിണർ, കിണർ എന്നിവ പൂർണമായും മണ്ണിനടിയിലായി .