ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

രാജപുരം : ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം സിനിമ സംവിധായകൻ അമീർ പള്ളിക്കാൽ, സിനിമാ താരം കൂക്കൾ രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി.കൃഷണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, പഞ്ചായത്തംഗം കെ.കെ.വേണുഗോപലൻ, സംഘാടക സമിതി വൈസ് ചെയർമാൻ എം.സി.മാധവൻ, പ്രധാനാധ്യാപക ഇൻചാർജ് റിനിമോൾ പബ്ലിസിറ്റി ചെയർമാൻ സെബാൻ കാരക്കുന്നേൽ, മദർ പിടിഎ പ്രസിഡന്റ് ജയശ്രീ ദിനേശ്, പിടിഎ വൈസ് പ്രസിഡന്റ് രജ്ഞിത്ത് കുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി.സുരേഷ്, സ്റ്റാഫ് സെക്രട്ടറി ബി.സി.ബാബു, പ്രിൻസിപ്പൽ എം.ഗോവിന്ദൻ, പ്രോഗ്രാം കൺവീനർ എം.കെ.ബിജു എന്നിവർ പ്രസംഗിച്ചു. ജി.എസ്.രാജീവനിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

Leave a Reply