മണിപ്പൂർ അക്രമത്തിനെതിരെ കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു.

.

രാജപുരം : മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന
അക്രമണങ്ങൾക്കെതിരെ കാലിച്ചാനടുക്കം കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു. ഇടവക വികാരി ജോർജ് കളരിമുറിയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പനച്ചിമൂട്ടിൽ, കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്റ് സിജോ അമ്പാട്ട്, ഇടവക കോഓർഡിനേറ്റർ ബേബി മാടപ്പള്ളിൽ, യൂണിറ്റ് പ്രസിഡന്റ് അമൽ കൊണ്ടയിൽ ജിബിൻ ഇല്ലിക്കൽ, അൻസൽ പുളിക്കൽ, സിസറ്റർ അമല, രോഹൻ പുതുമന, അനഘ പുതിയാപറമ്പിൽ, സോളിയ പുതിയകുന്നേൽ എന്നിവർ സംസാരിച്ചു.

Leave a Reply