രാജപുരം: ചുള്ളിക്കര – കുറ്റിക്കോല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. യാത്ര പ്രശ്നം ഏറെ രുക്ഷമായ ചുള്ളിക്കര-കുറ്റിക്കോല്‍-കാസര്‍കോട് റൂട്ടില്‍ ആവശ്യത്തി ബസ് ഇല്ലാതെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. നിത്യവും നൂറ് കണക്കിന് ആളുകള്‍ യാത്ര ചെയ്തു വരുന്ന ഈ റൂട്ടില്‍ ആകെ സര്‍വ്വീസ് നടത്തുന്നത് ഒരൂ കെഎസ്ആര്‍ടിസി ബസും, ഒന്ന് രണ്ട് പ്രൈവറ്റ് ബസുകളും മാത്രമാണ്. എന്നാല്‍ മലയോര മേഖലയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് എത്താനുള്ള ഏറ്റവും അടുത്ത റൂട്ടായ ചുള്ളിക്കര-കുറ്റിക്കോല്‍ വഴി കാസര്‍കോട്ടേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തണമെന്ന മലയോര ജനതയുടെ വര്‍ഷങ്ങളുടെ ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടില്ല. ഒരു സര്‍വ്വീസ് വെള്ളരിക്കുണ്ട് നിന്നും രാജപുരം വഴി ചുള്ളിക്കര-കുറ്റിക്കോല്‍ റൂട്ടില്‍ ആരംഭിച്ചത് ഒഴിച്ചാല്‍ കൂടുതലായി ഒരു ബസ് പോലും ഈ റൂട്ടില്‍ അനുവദിച്ചിട്ടില്ല. ഇപ്പോള്‍ സര്‍വ്വീസ് നടത്തി വരുന്ന കെഎസ്ആര്‍ടിസി ബസിന് നിറയെ ആളുകള്‍ ഉണ്ട് അതു കൊണ്ട് തന്നെ നല്ല ലാഭത്തിലാണ് ഈ ബസ് സര്‍വ്വീസ് നടത്തി വരുന്നത്. കുറ്റിക്കോല്‍ വഴി കാസര്‍കോടോക്ക് കെഎസ്ആര്‍ടിസി ബസ് കൂടുതല്‍ വന്നാല്‍ ഈ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് പോകേണ്ടവര്‍ക്ക് ഏറെ സഹായകരമാകും മലയോരത്ത് നിന്നും പലരും ഇന്ന് ജില്ലാ ആസ്ഥാനത്തോക്ക് എത്താല്‍ കിലോമീറ്റാറുകള്‍ ചുറ്റി മാവുങ്കാല്‍ വഴിയാണ് യാത്ര ചെയ്യുന്നത് എന്നാല്‍ കൂടുതല്‍ ബസുകള്‍ ഇതുവഴി ആരംഭിച്ചാല്‍ സ്‌കൂള്‍, കോളോജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നുറ് കണക്കിന് ജനങ്ങള്‍ക്ക് ഏറെ സഹയാകരമാകും. ഈ റൂട്ടില്‍ പുതിയതായി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇന്നും കടലാസില്‍ ഒതുങ്ങുന്നു. വെള്ളരിക്കുണ്ട് താലൂക്ക് നിലവില്‍ വന്നതോടെ ഈ ആവശ്യത്തിന് വീണ്ടും ശക്തി പകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഈ ആവശ്യം ശക്തമായി ഉയര്‍ന്നു വന്നു.