പഞ്ചായത്ത് റോഡ് സ്വകാര്യ റോഡായി പരിഗണിക്കാൻ റിപ്പോർട്ട് : സെക്രട്ടറിക്കെതിരെ സമരവുമായി കാവേരിക്കുളം സംരക്ഷണ സമിതി .

രാജപുരം: പഞ്ചായത്ത് റോഡ് സ്വകാര്യ റോഡായി പരിഗണിക്കാൻ തഹസിൽദാർ ക്ക് റിപ്പോർട്ട് നൽകിയപഞ്ചായത്ത് സെക്രട്ടറിക്കെതിരെ സമരവുമായി കാവേരിക്കുളം സംരക്ഷണ സമിതി
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ടതും സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതും, നിരവധി ജൈവവൈവിധ്യ ങ്ങളുടെ കലവറയുമായ ഒരു പ്രദേശമാണ് കാവേരിക്കുളം, സംരക്ഷിത വനാതിർത്തിയോട് ചേർന്ന് കിടക്കുന്നതും, വേനൽക്കാലത്ത് നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ യിക്കുന്ന ഒരു സ്ഥലം കൂടിയാണ് കാവേരിക്കുളം, ഇവിടേക്ക് എത്തിച്ചേരുവാനുള്ള ഏക മാർഗ്ഗമാണ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട 1500 മീറ്റർ ദൈർഘ്യമുള്ള നായർ – കാവേരിക്കുളം റോഡ്, മേല്പറഞ്ഞ കാവേരിക്കുളം എന്ന സ്ഥലത്ത് കരിങ്കൽ ഖനനം നടത്തുന്നതിനായുള്ള ശ്രമങ്ങൾ സ്വകാര്യവ്യക്തികൾ നടത്തുന്നതിനിടെ പ്രസ്തുത റോഡിന്റെ 1180 മീറ്റർ ഭാഗം ഗതാഗതയോഗ്യമല്ല എന്നും സ്വകാര്യ റോഡായി പരിഗണിക്കാ വുന്നതാണെന്നും പഞ്ചായത്ത് സെക്രട്ടറി വെള്ളരിക്കുണ്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇത് ഖനനം നടത്തുന്നതിന് സ്വകാര്യ വ്യക്തികളെ സഹായിക്കു ന്നതിനുവേണ്ടിയാണ്. ഇതിനെതിരെ വിജിലൻസ് , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി പോലും അറിയാതെയുള്ള ഈ നടപടി കരിങ്കൽ മാഫിയയെ സഹായിക്കുന്നതിനുവേണ്ടി മാത്രമാണെന്ന് കാവേരിക്കുളം സംരക്ഷണ സമിതി ഭാരവാഹികളായ ര കെ.ബാലകൃഷ്ണൻ, ടി.കെ.സത്യൻ, കെ.സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply