സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ 3.3 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാര്‍സ് പ്രീ-സ്‌കൂള്‍ പ്രവര്‍ത്തന ഇടങ്ങളോടുകൂടിയ വര്‍ണ്ണകുടാരം ഉദ്ഘാടനവും ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കളിയിടത്തിന്റെ ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചക്കോ എന്നിവർ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പി ടി എ ഭാരവാഹികള്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply