സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു.
രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള വിവിധ ഘട്ടങ്ങൾ മനസ്സിലുറപ്പിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ. സ്കൂൾ ലീഡർമാരായി ഏയ്ഡൻ ഫിലിപ്പ്, കൃപ മരിയ ജോഷി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനങ്ങൾക്ക് പ്രധമാദ്ധ്യാപകൻ കെ. ഒ.എബ്രാഹം, ഷൈബി എബ്രാഹം, സോണി കുര്യൻ, ചൈതന്യ ബേബി, ശ്രുതി ബേബി, ഡോൺസി ജോജോ , ഷീജ ജോസ് , അനില തോമസ്, അഭിയ ജോസ് എന്നിവർ നേതൃത്വം നൽകി.