ചെറുപനത്തടി പാണ്ഡ്യാലക്കാവ് പാടശേഖരത്തിൽ മഴപ്പൊലിമ ഉത്സവം.

രാജപുരം  : ചെറുപനത്തടി  പാണ്ഡൃലക്കാവിലെ പാടശേഖരത്ത് ഇത്തവണ കൃഷി ഇറക്കിയത് പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി  ഗ്രൂപ്പുകൾ. വിത്തിടൽ ഉത്സവമാക്കാനാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും  അംഗങ്ങളും പാണത്തൂർ  ഗവ:ഹൈസ്കൂൾ എസ്‌.പി.സി യൂണിറ്റിലെ വിദ്യാർത്ഥികളും കൂട്ടമായെത്തി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജൂൺ ആദൃവാരത്തിൽ തന്നെ  കൃഷിക്കായി നിലമൊരുക്കിയിരുന്നു. വിത്തിടൽ മഹോത്സസവും മഴപ്പൊലിമയും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്  പ്രസിഡന്റ് ആർ.സി.രജനീദേവി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുരിയാക്കോസ്, സ്ഥിരം സമിതി  അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാ സുകുമാരൻ, കെ.കെ.വേണുഗോപാൽ, കെ.എസ്‌  പ്രീതി , പി.കെ.സൗമൃമോൾ, സജിനിമോൾ, മഞ്ജുഷ ഗീരിഷ്, ക്ഷേത്രം പ്രസിഡന്റ് വി.വി.കുമാരൻ,  കൃഷി അസിസ്റ്റന്റ്  സി.ചക്രപാണി  തുടങ്ങിയവർ  പ്രസംഗിച്ചു. തുടർന്ന് പാടത്ത് കുടുംബശ്രീ, എസ്.പി.സി കേഡറ്റസ് എന്നിവരുടെ കലാ കായിക പരിപാടികളും അരങ്ങേറി.

Leave a Reply