
രാജപുരം: കേരളയുടെ നേതൃത്വത്തിൽ കഥയുടെ ആരംഭം കുറിച്ചുകൊണ്ട് പൊതുവിദ്യാലയത്തിലെ കഥോൽത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ ഒരനുഭവം സൃഷ്ടിച്ചു. ജി.എച്ച്.എസ്.എസ് ബളാന്തോടിലെ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം വാർട് മെമ്പർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എൻ വേണു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ഗോവിന്ദൻ സ്വാഗതം പറഞ്ഞു. യുവകവിയും അധ്യാപകനുമായ ബിജു ജോസഫ് മുഖ്യാതിഥിയായി. എം.സി.മാധവൻ, പി.വി.റിനിമോൾ , പി.അനിത , സി. ആർ സി കോർഡി നേറ്റർ സുപർണ രാജേഷ്, സി.ഗംഗാധര എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപിക ശോഭ കുമാരി നന്ദി പറഞ്ഞു