രാജപുരം: വരകളിൽ വിസ്മയം തീർക്കുന്ന യുവ ചിത്രകാരൻ പാറപ്പള്ളി മലയാക്കോളിലെ സജിത്തിന് ആദരവും അനുമോദനവും ഒരുക്കി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ഗ്രാമസഭ. പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന ഗ്രാമസഭയോടനുബന്ധിച്ച് വാർഡിലെ ചിത്രകാരൻമാരുടെ ചിത്രപ്രദർശനവും വാർഡിലെ സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണനവും ഒരുക്കിയിരുന്നു. മലയാക്കോൾ സജിത്തിൻ്റെ ചിത്രങ്ങൾ ഏറെ മനോഹരവും ആകർഷകവുമായിരുന്നു. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജ ഷാൾ അണിയിച്ച് സജിത്തിനെ അനുമോദിച്ചു. പ്ലസ് ടു കഴിഞ്ഞ് സി എ യ്ക്ക് പഠിക്കാൻ ചേർന്ന സജിത്ത് ചിത്രകലയോടുള്ള താൽപര്യം മൂലം പഠനം ഉപേക്ഷിച്ച് സ്വയം ചിത്രകല പഠിച്ച് ഫുൾ ടൈം ചിത്രകാരനായി ഈ യുവാവ് മാറുകയായിരുന്നു. ഇപ്പോൾ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയിൽ സീനിയർ ആർട്ടിസ്റ്റായി വർക്ക് ഫ്രം ഹോംബേസിൽ ജോലി ചെയ്യുകയാണ്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായപി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, കെ.രാമചന്ദ്രൻ മാസ്റ്റർ, കെ.ബിജു, പി.എൽ.ഉഷ, പി.ജയകുമാർ എന്നിവർ സംബന്ധിച്ചു.