റാണിപുരത്ത് കര്‍ക്കിടക പൊലിമ 2018 ന്റെ ഭാഗമായി ഇന്ത്യയിലെ എറ്റവും പ്രാചിനകലാരൂപമായ തോല്‍പ്പാവകൂത്ത് അവതരിപ്പിക്കും

  • രാജപുരം: മലനാട് ടൂറിസം സഹകരണസംഘത്തിന്റെയും കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക്് തോല്‍പാവകൂത്ത് റാണിപുരത്ത് അവതരിപ്പിക്കുന്നു. കൂത്തുമാടങ്ങളില്‍ മാന്‍ തോല്‍ കൊണ്ട് നിര്‍മ്മിച്ച പാവകളെ വിളക്കിനഭിമുഖമായി പിടിച്ച് മുമ്പിലുള്ള സ്‌ക്രീനില്‍ നിഴലിനെ ചലിപ്പിച്ചാണ് തോല്‍പാവകൂത്ത് ആ്‌സ്വാദകരുടെ മുന്നിലെത്തുന്നത്. കമ്പര്‍ രചിച്ച രാമായണത്തെ ആധാരമാക്കി പാലക്കാട്ടെ പ്രശസ്ത കലാകരന്മാരാണ് പരിപാടി അവതരിപ്പിക്കുക .ലോകോത്തരമായ കലാരൂപത്തെ അവതരിപ്പിക്കുക വഴി ഉത്തരകേരളത്തിലെ സാംസ്‌കാരിക ടൂറിസം രംഗത്ത് പുത്തനുണര്‍വ്വ് ഉണ്ടാക്കുകയാണ് കര്‍ക്കിടകപൊലിമ എന്ന നൂതനമായ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.വി ഭാസ്‌കരന്‍, സി.ബാലകൃഷ്ണന്‍, സുരേഷ് മാടക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply