രാജപുരം: കൊട്ടോടി യുവശക്തി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത് കൊട്ടോടി ടൗണിൽ സ്ഥാപിക്കുന്ന സ്പീഡ് ബ്രേക്കർ സമർപ്പണം ആഗസ്റ്റ് 1 ന് രാജപുരം എസ് ഐ മുരളീധരൻ നിർവഹിക്കും. ചുള്ളിക്കര കുറ്റിക്കോൽ റോഡിൽ കൊട്ടോടി ടൗണിൽ വാഹനങ്ങളുടെ അമിത വേഗത സമീപത്തെ ഗവ.ഹയർസെക്കണ്ടറി സ്കൂൾ കുട്ടികൾക്ക് അപകട ഭീഷണിയാകുന്നതായി പരാതിയുണ്ടായിരുന്നു.