രാജപുരം: മുക്കുഴി – എടത്തോട് റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കല്ലും, ചരലും നിരന്നുകിടക്കുന്നതിനാൽ വെള്ളരിക്കുണ്ട്, പരപ്പ, ഏടത്തോട് ഭാഗത്തുനിന്നും വരുന്ന ബൈക്കുകളും മറ്റു ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാകുന്നു. കാൽനട യാത്രക്കാർക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ സ്കൂൾ ബസുകൾ, നടന്നു പോകുന്ന കുട്ടികൾ അങ്ങനെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. അധികാരതലത്തിൽ നാട്ടുകാർ പല തവണ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് വേദനാജനകമാണ്.
റോഡ് പണി പൂർത്തിയാക്കാത്തതും ടാറിങ് ചെയ്ത ഇടങ്ങളിൽ രണ്ടുമാസം തികയും മുൻപേ റോഡ് പല ഭാഗങ്ങളിലും കുണ്ടും കുഴിയുമായി. ഇതാണ് അപകടങ്ങൾ പതിവാകാൻ കാരണം. അധികാരികൾ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.