സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ ശിൽപശാല സംഘടിപ്പിച്ചു.

രാജപൂരം : കള്ളാർ റെയ്ഞ്ച് സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ കള്ളാർ മിസ്ബാഹു ഹുദാ മദ്റസ ഓഡിറ്റോറിയത്തിൽ  ബിസ്മാർട്ട് ലീഡേഴ്സ് ശിൽപശാല സംഘടിപ്പിച്ചു.  നമസ്ത മാനേജ്മെന്റ് അസോസിയേഷൻ കാസർഗോഡ് ജില്ല കമ്മിറ്റി പ്രസിഡന്റ് സയ്യിദ് എം.എസ്.തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു.  കള്ളാർ റെയ്ഞ്ച് പ്രസിഡന്റ് കെ.കെ.അബ്ദുറഹ്മാൻ പാണത്തൂർ അധ്യക്ഷത വഹിച്ചു. കെ.കെ.ഹസൈനാർ കുണ്ടടുക്കം, എം.പി.ഇബ്രാഹിം മൗലവി, ഡേ:മൊയ്തുകുഞ്ഞി, ഡേ:ബഷീർ, ജാഫർ കളളാർ , അബ്ദുസമദ് ഹുദവി, റഷീദ് ബെളിഞ്ചം, അബ്ദുൽ ലത്വീഫ് നിസാമി എന്നിവർ ക്ലാസ് അവതരണം നടത്തി. ഇബ്രാഹിം ഹാജി കോട്ടവളപ്പ്. അബ്ദുറഹ്മാൻ ഹാജി ബളാംതോട്, ഹമീദ് ബാബാ ചുള്ളിക്കര, സുബൈർ അട്ടേങ്ങാനം, ഹാഫിള് ഷെഫീക്ക് റഹ്മാനി, അബ്ദുള്ള കൊട്ടോടി, മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ്മാൻ പാറപ്പള്ളി എന്നിവർ സംസാരിച്ചു , കള്ളാർ റെയ്ഞ്ച് തലത്തിൽ മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടി കുട്ടികളെ സി.കെ. ഉമ്മർ കൊട്ടോടി, എസ് എസ് എൽ സി ഉന്നത വിജയികളെ  ഇബ്രാഹിം ഹാജി ഒടയംചാൽ എന്നിവർ അനുമോദിച്ചു.

Leave a Reply