ആദിവാസി വാരാചരണത്തിന് തായന്നൂരിൽ സമാപനം.

രാജപുരം: “നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത ” എന്ന മുദ്രാവാക്യമുയർത്തിയ ഈ വർഷത്തെ അന്തർദേശീയ ആദിവാസി വാരാചരണ ഭാഗമായി ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തിവരുന്ന ആഘോഷ പരിപാടികളുടെ സമാപനം തായന്നൂർ സാംസ്കാരിക നിലയത്തിൽ നടന്നു. ലോക ആദിവാസി ദിനമായ ആഗസ്റ്റ് 9 മുതൽ ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്.
  പട്ടിക വർഗ്ഗ വികസന വകുപ്പും കോടോം ബേളൂർ ഊരു സമിതിയും , ഫോക് ലാന്റ് ആന്റ് ഡോർഫ് കെറ്റൽ പയ്യന്നൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
   ഊരുമൂപ്പൻ കെ. പത്മനാഭൻ അദ്ധ്യക്ഷതയിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ കെ.മധുസുദനൻ മുഖ്യാതിഥിയായി . പനത്തടി ടിഇഒ . സി.എൽ.ബിജു വിഷയാവതരണം നടത്തി.
      നബാർഡ് പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.ഷാജി, പരപ്പ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ , ഫോക് ലാന്റ് പ്രതിനിധി കെ.സുരേഷ്, പഞ്ചായത്ത് അംഗം ഇ.ബാലകൃഷ്ണൻ , കോടോം ബേളൂർ സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ , ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, പട്ടിക വർഗ്ഗ പ്രമോട്ടർ സിനിമോൾ, പട്ടിക വർഗ്ഗ ആനിമേറ്റർ അനുമോൾ, ബിനീഷ് ബാലൻ, ഡോ.കൃപേഷ് തുടങ്ങിയവർ സംസാരിച്ചു.
    രാജീവൻ ചീരോൽ സ്വാഗതവും, പ്രമോട്ടർ ആർ.കെ രണദിവൻ നന്ദിയും പറഞ്ഞു. ആദിവാസി മുന്നേറ്റത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിക്കൽ, ഗോത്ര വൈദ്യൻമാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.
തുടർന്ന് കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവ് മാധവൻ കൊട്ടോട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ കോർത്തിണക്കിയ നാട്ടരങ്ങ് നാടൻ കലാമേളയും മംഗലംകളിയും ഉണ്ടായിരുന്നു.

Leave a Reply