മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

രാജപുരം: സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ മാലക്കല്ലിൽ ഭാരതത്തിൻ്റെ 77 മത് സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് പതാക ഉയർത്തി. ഫാ.ജോബിഷ് തടത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് കൃഷ്ണകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ് , വിദ്യാർത്ഥി പ്രതിനിധി ജോർജിൻ പ്ലനിഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാസ്ഡ്രിൽ, ദേശഭക്തിഗാനം. പതാക നിർമ്മാണം. ക്വിസ്, പ്രസംഗം, നൃത്തശിൽപം , സ്മൃതി പൂജ എന്നിവ നടത്തപ്പെട്ടു. സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ബിജു പി ജോസഫ് നന്ദിയും പറഞ്ഞു. നവിൻ, സിസ്റ്റർ റോസ് ലെറ്റ്, സിസ്റ്റർ ജയ് മേരി, ജസിക്ക, ഷാരോൺ, ജിമ്മി ജോർജ്, സ്വപ്ന ജോൺ, ജോയ്സ് ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മധുര പലഹാര വിതരണം ചെയ്തു.

Leave a Reply