രാജപുരം: മാലക്കല്ല് സെൻമേരീസ് സൺഡേ സ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ.ഡിനോ കുമാനിക്കാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോജോ ആലക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സിജോ എം ജോസ് ക്ലാസ് നയിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോബിഷ് തടത്തിൽ സംസാരിച്ചു. ഹെഡ്മാസ്റ്റർ റിങ്കു ജോസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബിനീത് വിൽസൺ നന്ദിയും പറഞ്ഞു.