സുരക്ഷ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുക

രാജപുരം: വർഷങ്ങളായി ജോലി ചെയ്തു വരുന്ന സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും മിനിമം വേതനം നടപ്പിലാക്കണമെന്നും സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ്ങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി ഏരിയാ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
        സെപ്തബർ 14 ന് ദേശീയ അവകാശദിനചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബർ ഓഫീസ് മാർച്ച്‌ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. ഭാരവാഹികളായി സി.പവിത്രൻ (പ്രസിഡന്റ്‌), പി.എം.രാമചന്ദ്രൻ, കെ.നാരായണി, (വൈസ് പ്രസിഡന്റ്മാർ), എം.അനീഷ്‌കുമാർ (സെക്രട്ടറി), വി.രാഘവൻ, ചാൾസ് ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.
             കൺവെൻഷൻ ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത് ഉദ്‌ഘാടനം ചെയ്തു. എം.അനിഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.സുഗജൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. സി.പവിത്രൻ സ്വാഗതവും ജി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply