രാജപുരം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് കൃഷ്ണ കുമാറിൻ്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വയം രക്ഷക്കും ആത്മവിശ്വാസത്തോടെയും കുട്ടികളെ മുന്നോട്ട് നയിക്കുവാൻ കാരട്ടെ പരിശീലനത്തിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന സന്ദേശത്തിൽ ഫാ.ഡിനോ കുമ്മാനിക്കാട്ട് വ്യക്തമാക്കി. മദർ പിടിഎ പ്രസിഡണ്ട് സൗമ്യ സന്തോഷ് സംസാരിച്ചു. കരാട്ടെ അയോധന കലയെക്കുറിച്ച് കരാട്ടെ മാസ്റ്റർ ഷാജി പൂവക്കളം ക്ലാസ് നയിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു പി.ജോസഫ് നന്ദിയും പറഞ്ഞു