രാജപുരം: എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു സെപ്റ്റംബർ 11 നു നടത്തുന്ന മാർച്ച് , ധർണ എന്നിവയുടെ പ്രചരണാർത്ഥം പാണത്തൂരിൽ നിന്നും ഒടയംചാൽ വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ തോമസ് തയ്യിൽ, ജോർജ് വർഗീസ്, രഞ്ജിത്ത് കൊട്ടോടി, വി.ശശി കുമാർ , ആർ.സൂര്യ നാരായണ ഭട്ട്, കെ.കെ.വേണുഗോപാൽ, അശോക് കുമാർ , ഗണേഷ്, മൈക്കിൾ പൂവത്താനി, തങ്കച്ചൻ , പ്രിൻസ് കൊട്ടോടി, ഗിരീഷ് നീലിമല, ടോമി വാഴപ്പിള്ളി, ബേബി മേലത്ത്, സി.ടി.ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.