രാജപുരം : ദേശീയ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ പരപ്പ റവന്യൂ ബ്ലോക്ക് തല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആശുപത്രി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി നിർവഹിച്ചു കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ എം.പദ്മകുമാരി , ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ രജനി കൃഷ്ണൻ കള്ളാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ , ബ്ലോക്ക് മെമ്പർ സി.രേഖ, വാർഡ് മെമ്പർമാരായ വനജ ഐത്തു , സബിത എന്നിവർ സംസാരിച്ചു മെഡിക്കൽ ഓഫീസർ ഡോ.സി സുകു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു രാഷ്‌ട്രപതിയുടെ ദേശീയ ഉത്ഘാടന പ്രസംഗം ലൈവ് ആയി പ്രദർശിപ്പിച്ചു ആരോഗ്യ പ്രവർത്തകർ. ഐസിഡി അ എസ് സൂപ്പർവൈസർ , ആശാ പ്രവർത്തകർ , എംഐഎസ് പി പ്രവർത്തകർ എന്നിവർ പങ്കെടുത്തു