രാജപുരം: ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങളുടെ കട ബാധ്യത വന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണത്തൂർ പാറക്കടവിലെ പാറയ്ക്കൽ കൂട്ടിയച്ചൻ -റെജീന ദമ്പതികളുടെ ഏക മകനും മൂന്നാറിയെ റിസോർട്ട് ജീവനക്കാരനുമായ പി.കെ റോഷ് (22) ആണ് മരിച്ചത്. ബന്ധുക്കൾ മുന്നാറിലേക്ക് പോയിട്ടുണ്ട്. ഓണത്തിന് നാട്ടിൽ വന്ന ശേഷം എട്ടാം തിയതിയാണ് ജോലി സ്ഥലത്തേക്ക് പോയത്. ചുള്ളിക്കര ഡോൺ ബോസ്കോ സ്ഥാപനത്തിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ റോഷ് ഒന്നര വർഷം മുൻപാണ് മൂന്നാറിലെ ഒരു സ്വാകാര്യ റിസോർട്ടിൽ ജോലിക്ക് കയറിയത്. സംസ്കാരം നാളെ (15.9.23) പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും.