‘രാജപുരം : ‘ബി. ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’. എന്ന മുദ്രാവാക്യമുയർത്തി പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി. പി. ഐ കള്ളാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.
രാവിലെ കപ്പള്ളിയിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. കുമാരൻ എക്സ് എം എൽ. എ ജാഥ ഉദ്ഘാടനം ചെയ്തു.
കള്ളാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി രത്നാകരൻ നമ്പ്യാർ ജാഥ ലീഡറും, അസിസ്റ്റന്റ് സെക്രട്ടറി കെ.അബ്ദുൽ മജീദ് ഡെപ്യൂട്ടി ലീഡറും,ജില്ലാ കമ്മിറ്റി അംഗം എ. രാഘവൻ ഡയരക്ടറുമായും നടന്ന ജാഥ വിവിധ സ്ഥലങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് പൂടങ്കല്ലിൽ സമാപിച്ചു. ജാഥ കേന്ദ്രങ്ങളിൽ ബി രത്നാകരൻ നമ്പ്യാർ, എ. രാഘവൻ, കെ. അബ്ദുൽ മജീദ്, ഡെന്നിസ് തോമസ്, ടി കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.
പൂടങ്കല്ലിൽ വെച്ച് നടന്ന സമാപന യോഗം സി. പി. ഐ ജില്ലാ സെക്രട്ടറി സി. പി. ബാബു ഉദ്ഘാടനം ചെയ്തു. അയ്യങ്കാവ് ബ്രാഞ്ച് സെക്രട്ടറി കെ.കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.
പൂടങ്കല്ല് ബ്രാഞ്ച് സെക്രട്ടറി ഒ. ജെ. രാജു അധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി ബി. രത്നാകരൻ നമ്പ്യാർ പ്രസംഗിച്ചു