കളിയോടം സഹവാസ ക്യാമ്പിന് തുടക്കമായി.

രാജപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ്
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ് കളിയോടം
എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ: യു.പി.സ്കൂളിൽ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.രാധാമണി ഉദ്ഘാടനം ചെയ്തു.
പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവത്ക്കരണം, പ്രസംഗ പരിശീലനം, കായികപരിശീലനം ,ക്യാമ്പ് ഫയർ, മാസ്ഡ്രിൽ, പ്രകൃതിയെ അറിയൽ, കൃഷിയിടം സന്ദർശിക്കൽ, റോഡ് സുരക്ഷ, കാർഷിക ക്ലാസ്സ് തുടങ്ങി വൈവിദ്യമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാർഷിക സംസ്കൃതിയെക്കുറിച്ച് കുട്ടികളോട് സംവദിച്ച് ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷ പ്രസംഗം നടത്തി.
പിടിഎ.പ്രസിഡന്റ് കെ.വിജയൻ, എസ്എംസി ചെയർമാൻ മധു കോളിയാർ, മദർ പിടിഎ പ്രസിഡൻ്റ് ചിഞ്ചു ജിനീഷ്, ഹെഡ് മാസ്റ്റർ കെ.രമേശൻ, അധ്യാപകരായ സതീശൻ, ശശിധരൻ, കൗസല്യ എന്നിവർ സംസാരിച്ചു , ക്യാമ്പ് കോഓഡിനേറ്റർ പി.വി.പവിത്രൻ ക്യാമ്പിനെ പറ്റി വിശദീകരിച്ചു. അജിത്ത് സി ഫിലിപ്പ് , ജിജോ പി.ജോസഫ് തുടങ്ങിയവർ ക്ലാസ്സെടുത്തു

Leave a Reply