ചുള്ളിക്കര -കൊട്ടോടി നബിദിനാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു.

രാജപുരം : പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാചക പ്രകീർത്തനങ്ങളുമായി ദഫ് മുട്ട്, സ്കൗട്ട്, എന്നിവയുടെ അകമ്പടിയോടെ ചുള്ളിക്കര -കൊട്ടോടി ടൗണുകളിൽ നബിദിനാഘോഷ കമ്മിറ്റികളുടെ സംയു ക്താമുഖ്യത്തിൽ ചുള്ളിക്കര, കൊട്ടോടി ടൗണുകളിൽ നബിദിനറാലി നടത്തി.
രാവിലെ 8. മണിക്ക് ചുള്ളിക്കര ജമാഅത്ത് മുറ്റത്ത് ഖത്തീബ് മുഹമ്മദ് ഷഫീഖ് റഹ്മാനി പ്രാർത്ഥന നിർവഹിച്ചു. പ്രസിഡന്റ്‌ മൊയ്‌ദു പള്ളിക്കാടത്ത് പതാക ഉയർത്തി. അബ്ദു റഷീദ് മുസ്‌ലിയാർ, സെക്രട്ടറി സി.കെ.മുഹമ്മദ്‌ കുഞ്ഞി, കെ.പി.ശരീഫ്, റഫീഖ് ചേറ്റുകല്ല്, കെ.പി.അലിയാർ, അബ്ദുൽ റഹിമാൻ കാഞ്ഞിരത്തടി എന്നിവർ നേതൃത്വം നൽകി. കൊട്ടോടി ജമാഅത്ത് അങ്കണത്തിൽ .സുൽത്താൻ സിനാൻ  ഇർഫാനി അൽ മഖ്ദൂമി പ്രാർത്ഥന നടത്തി. പ്രസിഡന്റ്‌ സി.കെ.ഉമ്മർ പതാക ഉയർത്തി, സെക്രട്ടറി ബി.അബ്ദുല്ല സ്വാഗതം പറഞ്ഞു.

Leave a Reply